''മുസ്ലീങ്ങളെല്ലാം ദേശസ്‌നേഹികളാണ്, കലാമിനെപ്പോലെ ദേശസ്നേഹിയായ മുസ്ലീമാകാൻ പൊലീസ് ആവശ്യപെട്ടു''- ഉമർ ഖാലിദ്

''മുസ്ലീങ്ങളെല്ലാം ദേശസ്‌നേഹികളാണ്, കലാമിനെപ്പോലെ ദേശസ്നേഹിയായ മുസ്ലീമാകാൻ പൊലീസ് ആവശ്യപെട്ടു''- ഉമർ ഖാലിദ്

ന്യൂഡല്‍ഹി:| aparna shaji| Last Modified ശനി, 19 മാര്‍ച്ച് 2016 (16:52 IST)
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനെപ്പോലെ ദേശസ്നേഹിയായ മുസ്ലീമായിക്കൂടെ എന്ന് പൊലീസ് തന്നോട് ചോദിച്ചെന്ന് ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദ് പറഞ്ഞു. രാജ്യദ്രോഹകേസിൽ കോടതി ജ്യാമം നൽകിയതിനെതുടർന്ന് ജെ എൻ യു വിദ്യാർത്ഥികൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഉമർ ഖാലിദ്.

മുസ്ലീങ്ങളെല്ലാം ദേശസ്‌നേഹികളാണെന്നും എന്നാല്‍ ഇപ്പോള്‍ ദേശസ്‌നേഹം തെളിയിക്കേണ്ട സാഹചര്യമാണെന്നും ഉമര്‍ ഖാലിദ് സ്വീകരണത്തിൽ പറഞ്ഞു. ഇസ്ലാം മതാചാരപ്രകാരം ജീവിക്കാത്ത തന്നെ മുസ്ലീം തീവ്രവാദിയായി ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും താനൊരു മുസ്ലീം നാമധാരി ആയതിനാലാണ് തനിക്കെതിരെ ഈ തീവ്രവാദി ആരോപണം ഉന്നയിക്കുന്നതെന്നും ഉമർ പറഞ്ഞു.

നിയമത്തിന്റെ കൂട്ടുപിടിച്ച് അധികാരത്തിലിരിക്കുന്ന ക്രിമിനലുകൾ എല്ലാവരേയും അടിച്ചമർത്തുകയാണെന്നും അവർക്കെതിരെ ശബ്ദമുയർത്തുന്നവരാണ് ജയിലിൽ പോകുന്നതെന്നും ഉമർ ഖാലിദ് പറഞ്ഞു. പൊലീസിന് തന്നോടുള്ളതിനേക്കാൾ ദേഷ്യം അനിർബൻ ഭട്ടാചാര്യയോടായിരുന്നെന്നും ആ രീതിയിലാണ് പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും ഉമർ കൂട്ടിച്ചേർത്തു. ഒരു ഭട്ടാചാര്യ ആയ താൻ എങ്ങനെ ഈ കേസിൽ പ്രതിയായെന്ന് പൊലീസ് അദ്ദേഹത്തോട് ചോദിച്ചുവെന്ന് ഉമർ സ്വീകരണത്തിൽ പറഞ്ഞു.

ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് കേട്ട് ചോര തിളയ്ക്കുന്ന ടെലിവിഷന്‍ അവതാരകര്‍ക്ക്, ലഹളകളില്‍ ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും ആദിവാസികള്‍ കൊല്ലപ്പെടുമ്പോഴും ഈ വികാരം ഉണ്ടാകുന്നില്ലേ എന്ന് അനര്‍ബന്‍ ചോദിച്ചു. ജെ എന്‍ യുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അനിര്‍ബന്‍ ഭട്ടാചാര്യ ഉന്നയിച്ചത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :