1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Man Missing Case Rahul Gandhi

വയനാട് എംപിയെ കാണ്മാനില്ല; പൊലീസ് സ്റ്റേഷനിൽ പരാതി

അജി തോമസിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Rahul Gandhi
വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി. എടക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമാസാണ് പരാതി.
 
രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നുണ്ട്. അജി തോമസിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
 
മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി ഇന്ന് ലോക്‌സഭയിൽ എത്തിയതിന് പിന്നാലെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തുവന്നത്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ലോക്‌സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
 
ഒക്ടോബർ 30നായിരുന്നു രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്. സാമ്പത്തിക മാന്ദ്യത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തപ്പെടുന്ന സമയത്ത്, രാഹുലിന്റെ വിദേശവാർത്ത വൻവിമർശങ്ങൾക്ക് വഴിതെളിച്ചിരുന്നു.
 
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
ലോക്‌സഭയിൽ സംഘർഷം: രമ്യാ ഹരിദാസിന് നേരെ കയ്യേറ്റശ്രമം; ടിഎന്‍ പ്രതാപനേയും ഹൈബി ഈഡനേയും സഭയില്‍ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കി