ജസ്റ്റിസ് എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

നീലിമ ലക്ഷ്മി മോഹൻ| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2019 (11:28 IST)
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ആമത് ചീഫ് ജസ്റ്റിസായി (സിജെഐ) ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാവിലെ 9.30ഓടെ സത്യവാചകം ചൊല്ലിക്കൊടുത്തു. 13 മാസത്തിലേറെ ചീഫ് ജസ്റ്റിസായി അധികാരത്തിൽ ഇരുന്ന ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ പിൻഗാമിയായിട്ടാണ് ജസ്റ്റിസ് ബോബ്ഡെ (63) സ്ഥാനം ഏറ്റെടുത്തത്.

ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ കാലാവധി ഏകദേശം 17 മാസമാണ്, 2021 ഏപ്രിൽ 23 ന് ഔദ്യോഗിക സ്ഥാനം അവസാനിപ്പിക്കും. അയോധ്യ, തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാകും.

2021 ഏപ്രില്‍ 23-ന് ബോബ്ഡെ വിരമിക്കും മുന്‍പായി ശബരിമല വിഷയത്തില്‍ അന്തിമതീര്‍പ്പ് വരുമോയെന്നാകും കേരളം ഉറ്റുനോക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള അഭിഭാഷകരുടെ കുടുംബത്തിൽ നിന്നുള്ള ബോബ്ഡെ പ്രമുഖ അഭിഭാഷകൻ അരവിന്ദ് ശ്രീനിവാസ് ബോബ്ഡെയുടെ മകനാണ്. സീനിയോറിറ്റി നിയമത്തെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെയെ തിരഞ്ഞെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :