പമ്പയിലെത്തിയ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു; നടപടി പ്രായം പരിശോധിച്ച ശേഷം

ശബരിമലയിലെ ആചാരത്തെകുറിച്ച് അറിയില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു.

റെയ്‌നാ തോമസ്| Last Modified ശനി, 16 നവം‌ബര്‍ 2019 (14:48 IST)
ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് തിരിച്ചയച്ചത്.

പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. ശബരിമലയിലെ ആചാരത്തെകുറിച്ച് അറിയില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായതോടെ ഇന്ന് 1.15 ഓടെയാണ് തീര്‍ത്ഥാടകര്‍ എത്തിയത്. തീര്‍ത്ഥാടകരെ കടത്തിവിട്ട് 5 മിനുട്ട് ആയപ്പോള്‍ ആയിരുന്നു 15 അംഗ സംഘം എത്തിയത്.ഇത്രയും കൂടുതല്‍ സ്ത്രീകളെ കണ്ടതോടെ പൊലീസ് അവരെ കണ്‍ട്രോള്‍ റൂമിന് സമീപത്തേക്ക് വിളിച്ച് ആധാര്‍ കാര്‍ഡ് പരിശോധിക്കുകയായിരുന്നു.

വനിതാ പൊലീസ് ആധാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും മറ്റുള്ളവരെ ആധാര്‍ പരിശോധിച്ച ശേഷം 50 വയസിന് മുകളില്‍ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :