മുന്‍ സുപ്രീം കോടതി ജഡ്ജിയെന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ല; മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ് കോടതിയില്‍ നടന്നത്: കട്ജു

സൗമ്യകേസില്‍ കോടതിയില്‍ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ നടകമെന്ന് കട്ജു

markandey katju, soumya case, supreme court ന്യഡല്‍ഹി, സുപ്രീം കോടതി, മാര്‍ക്കണ്ടേയ കട്ജു, സൗമ്യകേസ്
ന്യഡല്‍ഹി| സജിത്ത്| Last Updated: ശനി, 12 നവം‌ബര്‍ 2016 (09:45 IST)
സുപ്രീം കോടതിയെ വിമർശിച്ച് ജസ്ററിസ് മാര്‍ക്കണ്ടേയ കട്ജു. കോടതി തന്നോട് ചെയ്തത് കടുത്ത അനീതിയാണെന്ന് കട്ജു കുറ്റപ്പെടുത്തി. തനിക്കെതിരായി കരുതിക്കൂട്ടി തയ്യാറാക്കിയ നാടകമാണ് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ അരങ്ങേറിയതെന്നും കട്ജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്.

സൗമ്യ വധക്കേസ് പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഹാജരായ തന്നെ കഠിനമായി അധിക്ഷേപിക്കുകയാണ് കോടതി ചെയ്തത്. സുപ്രീം കോടതിയിലെ മുൻ ജഡ്ജെന്ന പരിഗണന പോലും തനിക്ക് അവിടെനിന്ന് ലഭിച്ചില്ലെന്നും കട്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :