ചത്ത പൂച്ചയെ എടുക്കാനിറങ്ങിയ ആൾ കിണറ്റിൽ വീണു മരിച്ചു

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:06 IST)
വിഴിഞ്ഞം: ചത്ത പൂച്ചയെ എടുക്കാനിറങ്ങിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ എന്ന 42 കാരനാണ് മരിച്ചത്.

രണ്ടു ദിവസം മുമ്പ് പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കൽ ഗിരിജയുടെ കിണറ്റിൽ വീണു പൂച്ച ചത്തിരുന്നു. ഇതിനെ എടുക്കാനായി കഴിഞ്ഞ ദിവസം കുമാർ കഴിഞ്ഞ ദിവസം പൂച്ചയെ എടുക്കാനായി ഇറങ്ങവേയാണ് വീണു മരിച്ചത്. ഈ സമയം വീട്ടുകാർ പുറത്തുപോയിരുന്നു.

ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിനുള്ളിലെ വിഷവാതകമോ മറ്റോ ശ്വസിച്ചു ബോധരഹിതനായി വീണതാകാം മരണകാരണം എന്നാണു നിഗമനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :