വര്‍ഗീയവാദികള്‍ക്ക് കുട പിടിക്കുന്ന സമീപനമെന്ന് പ്രധാനമന്ത്രിയുടേതെന്ന് സുധീരന്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (13:50 IST)
രാജ്യത്തെ വര്‍ഗീയവാദികള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്തുടരുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. എന്നാല്‍, ഇത് മറന്ന് ഉപരിപ്ലവമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

ദാദ്രി സംഭവം നടന്ന് നാളുകള്‍ക്ക് ശേഷം മാത്രം പ്രതികരിച്ച പ്രധാനമന്ത്രി ക്രൂരമായ കൊലപാതകത്തെ അപലപിക്കാതിരുന്നത് തികച്ചും ദുരൂഹമാണ്. ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിതനെ കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമാണ്. ഇനിയെങ്കിലും എല്ലാ വിഭാഗക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപികയ്ക്ക് എതിരെ നടപടിയും സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും സുധീരന്‍ പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാവരുതെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിനോട് വിയോജിപ്പുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ ഒഴിയാന്‍
എസ് എന്‍ ഡി പി ഭാരവാഹികള്‍ തയ്യാറാകണം. ഔചത്യമുണ്ടെങ്കില്‍ സ്ഥാനമാനങ്ങള്‍ ഒഴിയുകയാണ് വേണ്ടത്. വിമര്‍ശിക്കുന്നവര്‍ സ്ഥാനമാനങ്ങളില്‍ തുടരുകയല്ല വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :