സെപ്റ്റംബർ രണ്ടിലെ പൊതുപണിമുടക്ക് ബംഗാളിൽ നടപ്പില്ല: മമത ബാനർജി

സെപ്റ്റംബർ രണ്ടിനു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ ബംഗാളിൽ കടകമ്പോളങ്ങൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുമെന്നു മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത| സജിത്ത്| Last Modified ശനി, 27 ഓഗസ്റ്റ് 2016 (08:57 IST)
സെപ്റ്റംബർ രണ്ടിനു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ ബംഗാളിൽ കടകമ്പോളങ്ങൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുമെന്നു മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര ട്രേഡ് ‌യൂണിയനുകളാണ് സെപ്റ്റംബർ രണ്ടിനു പൊതുപണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്.

കടകളോ വാഹനങ്ങളോ മറ്റു പൊതു മുതലുകളോ ബന്ദനെ അനുകൂലിക്കുന്നവര്‍ ആക്രമിച്ചാൽ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. കടകൾക്കോ വാഹനങ്ങൾക്കോ നാശനഷ്ടമുണ്ടായാൽ ഗവണ്മെന്റ് നഷ്ടപരിഹാരം നൽകുമെന്നും മമത വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :