ബംഗാളിൽ സൈനിക ഹെലികോപ്‌ടര്‍ തകര്‍ന്നു; മൂന്ന് സൈനികർ മരിച്ചു

ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനിക ഉദ്യോഗസ്​ഥർ മരിച്ചു

  Indian Army's Cheetah Chopper crashed , 3 Army officers killed , Sukna , Indian Army's , death ,  പശ്ചിമ ബംഗാള്‍ , ഹെലികോപ്ടർ തകർന്നും , സൈനികര്‍ മരിച്ചു
കൊൽക്കത്ത| jibin| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (14:59 IST)
പശ്ചിമ ബംഗാളിൽ സൈനിക ഹെലികോപ്ടർ തകർന്ന് മൂന്ന് സൈനികർ മരിച്ചു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബംഗാളിലെ സുഖ്നയിലാണ് സൈന്യത്തിന്റെ ചീറ്റ കോപ്ടർ തകർന്നു വീണത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സൈന്യത്തി​ന്റെ പതിവ്​ നിരീക്ഷണ പറക്കലിനിടെയാണ്​​ സംഭവം. നിലത്തിറക്കുന്നതിനിടെയാണ്​ കോപ്​റ്റർ തകർന്നതെന്ന്​ കരുതുന്നു. സുക്​ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ്​ കോപ്​റ്റർ തകർന്നു വീണതെന്ന്​ റി​പ്പോർട്ടുകളുണ്ട്​. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

അഞ്ചു സീറ്റുള്ള കോപ്ടർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് നിർമിക്കുന്നത്. പ്രവർത്തന മികവ് കൂടിയ വിഭാഗത്തിൽ പെട്ടതാണ് തകർന്ന കോപ്ടർ. സംഭവസ്ഥലത്ത് അധികാരികള്‍ എത്തി പരിശോധന നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :