ജിതന്‍ റാം മഞ്ചി ബീഹാര്‍ മുഖ്യമന്ത്രിയാകും

പട്‌ന| Last Modified ചൊവ്വ, 20 മെയ് 2014 (08:44 IST)
ബിഹാറില്‍ ജിതന്‍ റാം മഞ്ചി പുതിയ മുഖ്യമന്ത്രിയാകും. നിതീഷ്‌കുമാര്‍ മഞ്ചിയുടെ പേര് ഗവര്‍ണറോട് നിര്‍ദേശിച്ചതായാണ് സൂചന. നിതീഷ് കുമാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ജിതന്‍ റാം ജെഡിയുവിലെ മുതിര്‍ന്ന നേതാക്കളിലൊരാളാണ്.

നേരത്തെ പുതിയ നേതാവിനെ ചുമതലയേല്‍പ്പിക്കാനുളള ചുമതല നിതീഷ് കുമാറിനാണ് നല്‍കിയിരിക്കുന്നത്. ജെഡിയു നിയമസഭാ കക്ഷി യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള ചുമതല നിതീഷ് കുമാറിന് നല്‍കിയത്.

രാജി തീരുമാനത്തില്‍ നിതീഷ് ഉറച്ച് നിന്നതോടെയാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ജെഡിയു നിയമസഭാ കക്ഷി യോഗം തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :