തിരുവനന്തപുരം:|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (14:46 IST)
നരേന്ദ്ര മോഡി അധികാരത്തില്‍ വരാന്‍ അണ്ണാ ഹസാരെ വലിയ പങ്ക് വഹിച്ചെന്ന് അരുന്ധതി റോയ്.ഡിവൈഎഫ്‌ഐ യുടെ മുഖമാസികയായ യുവധാരയ്ക്കനുവദിച്ച ഒരു അഭിമുഖത്തിലാണ് അരുന്ധതി റോയ് അണ്ണ ഹസാരെയെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.
2 ജി പോലുള്ള കോര്‍പ്പറേറ്റ് കുംഭകോണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ആണ്ണ ഹസാരെ അഴിമതി വിരുദ്ധ സമരവുമായി രംഗത്ത് വന്നതെന്നും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഫോര്‍ഡ് ഫൌണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളാണെന്നും അഭിമുഖത്തില്‍ അരുന്ധതി റോയ് പറയുന്നു
അധികാരത്തിലേറാന്‍ സാഹായിച്ചതിന് മോഡി ഹസാരയ്ക്ക് നന്ദി പറയണമെന്നും രാജ്യത്തെ നിരവധി അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഐഎംഫ് ഉം വേള്‍ഡ് ബാങ്കുമാണെന്നും അരുന്ധതി റോയ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് എതിരില്ലാത്തതായിരുന്നെന്നും രാഹുല്‍ ഗാന്ധിയെ പ്രധാന മന്ത്രിയായി അവതരിപ്പിച്ചത് രാജ്യത്തെ ജനങ്ങളോടുള്ള അവഹേളനമാണെന്നും റോയി പറയുന്നു.