സ്വാശ്രയ കോളജുകളുടെ തലവരിപ്പണം; വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തലവരിപ്പണം വാങ്ങിയത് വിജിലൻസ് അന്വേഷിക്കും

aparna shaji| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (10:46 IST)
സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുവെന്നത് വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം കൊണ്ടുവന്നത് വി ടി ബൽറാം ആണ്. തെളിവുസഹിതമാണ് മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടതെന്നും വി ടി ബൽറാം പറഞ്ഞു.

സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ മൂന്ന് കോളജുകൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയാൽ നടപറ്റി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, എം എൽ എ മാരുടെ നിരാഹര സമരം തുടരും. തിങ്കളാഴ്ച വരെ അനിശ്ചിതകാല സമരം തുടരാനാണ് എം എൽ എമാരുടെ തീരുമാനം. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ സ്പീക്കറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :