തിരുവനന്തപുരം|
aparna shaji|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (11:29 IST)
സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുവെന്ന് വി ടി ബൽറാം നിയമസഭയിൽ. മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തിരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി ടി ബൽറാം ആണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു വി ടി ബൽറാം.
മുഖ്യമന്ത്രി
പിണറായി വിജയൻ പറഞ്ഞത് പോലെ വെറും തോന്നലല്ല ഇതെന്നും വ്യക്തമായ തെളിവുകൾ സഹിതമാണ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതെന്നും വി ടി ബൽറാം പറഞ്ഞു. ജയിംസ് കമ്മിറ്റിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുതലാളിമാരെ വിമര്‍ശിക്കുമ്പോള്‍ ഭരണപക്ഷത്തിന് കൊള്ളുന്നതെന്തിനെന്നും ബൽറാം ചോദിച്ചു.
അതേസമയം, ജയിംസ് കമിറ്റിക്ക് മുൻപാകെ പരാതികൾ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയിൽ പറഞ്ഞു. ജയിംസ് കമിറ്റിക്ക് മന്ത്രിയുടെ വിമർശനവും ഉണ്ടായി. പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.