അഴിമതി കേസ്: ജയലളിത ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ബാംഗ്ലൂര്‍| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (12:47 IST)
അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയും റിവ്യൂഹര്‍ജിയും സമര്‍പ്പിച്ചു. ഹര്‍ജി നാളെ പരിഗണിക്കും. തന്നെ കുറ്റക്കാരിയെന്നു കണ്ടെത്തിയ ഉത്തരവ് റദ്ദാക്കണമെന്നും ജയലളിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കോടതി ദസറ അവധിയിലായതിനാല്‍ അവധിക്കാല ബെഞ്ചിനാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ജയലളിതയ്ക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്‌മലാനിയാണ് ഹാജരാവുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ അഭിഭാഷകരും ജയലളിതയ്ക്കു വേണ്ടി ഹാജരാകും.

18 വര്‍ഷം മുന്‍പുള്ള അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ചയാണ് ദിവസമാണ് ജയലളിതയ്ക്ക് പ്രത്യേക കോടതി ശിക്ഷവിധിച്ചത്. നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിധിച്ചത്. ജയയെ കൂടാതെ തോഴി ശശികല, ബന്ധു ഇളവരശി, വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :