ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധി ഞെട്ടിച്ചെന്ന് സ്വാമി

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 11 മെയ് 2015 (12:08 IST)
ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഞെട്ടിച്ചെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. വിധി അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണെന്നും വിധിക്കെതിരെ
സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വാമി പറഞ്ഞു.


അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിചാരണക്കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാവിലെ 11 മണിയോടെയാണ് പ്രത്യേക ജഡ്ജി ജസ്റ്റിസ് സിആർ കുമാരസ്വാമിയാണ് വിധി കേസില്‍ പറഞ്ഞത്. ജയലളിതയെ കൂടാതെ തോഴി ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരുടെയും ശിക്ഷ റദ്ദാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :