ചെന്നൈ|
jibin|
Last Updated:
ശനി, 10 ഡിസംബര്‍ 2016 (15:22 IST)
തമിഴ്‌നാട് മുഖ്യമന്ത്രി
ജെ ജയലളിത മരിച്ചത് ഡിസംബര്‍ അഞ്ചിനല്ലെന്ന് റിപ്പോര്‍ട്ട്. ജയ ദിവസങ്ങള്‍ക്ക് മുമ്പെ മരിച്ചിരുന്നുവെന്നും മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്‌തിരുന്നുവെന്നുമാണ് വിവരങ്ങള്‍. ജയലളിതയുടെ കവിളില്‍ കണ്ട നാല് പാടുകളാണ് ഈ സംശയത്തിന് വഴിവെച്ചത്.
വയറിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്‌തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടാകുന്ന ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്‌ക്കും. ഇത് സ്‌ക്രൂ പോലെ പുറത്ത് കാണാം. ജയലളിതയുടെ മുഖത്ത് കണ്ട നാല് പാടുകള്‍ ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, എ ഐ എ ഡി എം കെയില്‍ ജയലളിതയുടെ തോഴി
ശശികല നടരാജന്‍ പിടിമുറുക്കുകയാണ്. ബന്ധുക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്നാണ് മന്ത്രിമാര്‍ക്കും നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശശികല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.