ജയലളിതയുടെ മൃതദേഹം അടക്കിയത് ചന്ദനപ്പെട്ടിയിലല്ല!

ജയലളിതയുടെ മൃതദേഹം അടക്കിയത് സാധാരണ മരത്തിലുള്ള പെട്ടിയില്‍, അത് ചന്ദനപ്പെട്ടി ആയിരുന്നില്ല!

Jayalalitha, Sandal, Sasikala, Paneerselvam, Ajith, Modi,  ജയലളിത, ചന്ദനപ്പെട്ടി, ശശികല, പനീര്‍ശെല്‍‌വം, അജിത്, മോദി
ചെന്നൈ| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (18:01 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം അടക്കിയത് ചന്ദനപ്പെട്ടിയിലാണെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അത് ചന്ദനപ്പെട്ടി ആയിരുന്നില്ല എന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു സാധാരണ തടിപ്പെട്ടിയിലാണത്രേ ജയലളിതയുടെ ഭൌതികശരീരം അടക്കം ചെയ്തത്!

ശവസംസ്കാരച്ചടങ്ങുകള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ നല്‍കുന്ന വിന്‍‌സന്‍റ് പാര്‍ക്കര്‍ കമ്പനിയുടെ പാര്‍ട്ണറായ സ്റ്റാന്‍‌ലി മൈക്കിള്‍ എന്നയാളാണ് ജയലളിതയുടെ മൃതശരീരം അടക്കം ചെയ്ത പെട്ടി തയ്യാറാക്കിയത്. രാജീവ് ഗാന്ധി, അണ്ണാദുരൈ, എം ജി ആര്‍ തുടങ്ങിയവരുടെ ഭൌതികശരീരങ്ങള്‍ അടക്കം ചെയ്യാനുള്ള പെട്ടികള്‍ നിര്‍മ്മിച്ചതും ഈ കമ്പനി തന്നെയാണ്.

ഡിസംബര്‍ ആറാം തീയതി പുലര്‍ച്ചെ 3.30നാണ് ജയലളിതയുടെ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള പെട്ടി തയ്യാറാക്കാന്‍ സ്റ്റാന്‍ലി മൈക്കിളിനോട് അധികൃതര്‍ ആവശ്യപ്പെടുന്നത്. ചന്ദനത്തില്‍ ഒരു പെട്ടി റെഡിയാക്കാന്‍ സാധാരണ നിലയില്‍ ഇവര്‍ക്ക് മൂന്ന് ദിവസത്തെ സമയം ആവശ്യമുണ്ട്. അന്നുതന്നെ മൃതദേഹം അടക്കേണ്ട ആവശ്യമുള്ളതിനാല്‍ അത്തരത്തിലൊരു പെട്ടി തയ്യാറാക്കാന്‍ സ്റ്റാന്‍‌ലിക്ക് കഴിഞ്ഞില്ല.

പകരം നേരത്തേ സാധാരണ തടിയില്‍ തയ്യാറാക്കി വച്ചിരുന്ന ഒരു പെട്ടി ജയലളിതയുടെ മൃതദേഹത്തിനായുള്ള പെട്ടിയാക്കി മാറ്റിപ്പണിയുകയായിരുന്നു. എട്ടുപേരുടെ എട്ടുമണിക്കൂര്‍ സമയത്തെ അധ്വാനഫലമായാണ് ഈ പെട്ടി തയ്യാറായത്.

സാധാരണ മരപ്പെട്ടി ആയതിനാലാണ് മൃതദേഹം കിടത്തിയ ശേഷം അതിനുള്ളില്‍ ചന്ദനമുട്ടികള്‍ വിതറിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :