ചെന്നൈ|
jibin|
Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (19:35 IST)
തമിഴ്നാട് ക്ഷീരവകുപ്പ് മന്ത്രിയെ മുഖ്യമന്ത്രി
ജയലളിത പുറത്താക്കി. മന്ത്രി വി മൂര്‍ത്തിയെയാണ് പുറത്താക്കിയത്. മൂര്‍ത്തിക്കു പകരം തിരുവള്ളൂര്‍ എംഎല്‍എയും മുന്‍ റവന്യു മന്ത്രിയായ ബിവി രാമണ്ണയെ മന്ത്രിയായി നിയമിച്ചു.
മൂര്‍ത്തിയെ മാറ്റി രാമണ്ണയെ മന്ത്രിയാക്കാനുള്ള ജയലളിതയുടെ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. തമിഴ്നാട് രാജ് ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജയലളിതയുടെ ശിപാര്‍ശ ഗവര്‍ണര്‍ കെ റോസയ്യ അംഗീകരിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.