ജയലളിതയെ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകുന്നത് തടഞ്ഞത് ഡോക്ടര്‍മാര്‍?

വെളിപ്പെടുത്തലുമായി മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍

അപര്‍ണ| Last Modified ചൊവ്വ, 17 ഏപ്രില്‍ 2018 (11:33 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ജയലളിതയെ കൂടുതല്‍ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകുന്നതിനെ ഡോക്ടർമാർ എതിർത്തിരുന്നതായി ജയയുടെ മുൻ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.എൻ. വെങ്കട്ടരമണൻ വ്യക്തമാക്കി.

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനു മുന്‍പാകെയാണ് വെങ്കട്ടരമണൻ ഇക്കാര്യം പറഞ്ഞത്. അതേസമയം, ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തുകൊണ്ടുപോകാനുള്ള നീക്കം വേണ്ടെന്നു വച്ച തീയതി ഏതാണെന്നു വെങ്കട്ടരമണൻ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പൊതുജനങ്ങളെ അറിയിക്കണമെന്നു 2016 സെപ്റ്റംബർ 22നും 27നും നിർദേശിച്ചിരുന്നതായും വെങ്കട്ടരമണൻ മൊഴി നൽകിയിട്ടുണ്ട്. അവരുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റായ പ്രചരണങ്ങള്‍ നീക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :