ചെന്നൈ|
Last Modified ശനി, 6 ജൂണ്‍ 2015 (17:04 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കൂള്ളത് 117.13 കോടി രൂപയുടെ ആസ്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയ്ക്കൊപ്പം
സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേഖകള്‍ പ്രകാരം 45.04 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥിര നിക്ഷേപവും ജയലളിതയ്ക്കുണ്ട്.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ശ്രീരംഗം നിയോജകമണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ ജയലളിതയുടെ മൊത്തം ആസ്തി 51.40 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. 2006 ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മൊത്തം ആസ്തി 24.7 കോടി രൂപയായിരുന്നു.
രണ്ട് ടെയോട്ട പ്രോഡോ എസ്യുവി ഉള്‍പ്പടെ ഒമ്പത് വാഹനങ്ങളാണ് ജയലളിതയ്ക്കുള്ളത്.
21662 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പയസ് ഗാര്‍ഡനിലെ വസതിക്ക് 43.96 കോടി രൂപയാണ് വില കണക്കാക്കുന്നത്.