കുളച്ചലില്‍ തുറമുഖം: കേന്ദ്രത്തിനെ സമ്മര്‍ദ്ദത്തിലാക്കി ജയലളിത, കേരളം ഒന്നുമറിയുന്നില്ല

വിഴിഞ്ഞം തുറമുഖം പദ്ധതി , കുളച്ചലില്‍ തുറമുഖം , കേരളം , തമിഴ്‌നാട്
കുളച്ചൽ| jibin| Last Modified വെള്ളി, 5 ജൂണ്‍ 2015 (10:54 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പദ്ധതി അട്ടിമറിച്ച് പദ്ധതി കന്യാകുമാരി ജില്ലയിലെ കുളച്ചലിലേക്ക് മാറ്റാനുള്ള നീക്കം തമിഴ്‌നാട് ശക്തമാക്കി. മുഖ്യമന്ത്രി ജയലളിത നേരിട്ടിറങ്ങി കാര്യം സാധിച്ചെടുക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. കുളച്ചലില്‍ രാജ്യാന്തര തുറമുഖനിര്‍മാണത്തിനുള്ള പരിസ്ഥിതി ആഘാത പഠനത്തിനു കേന്ദ്രത്തിന്‍റെ അനുമതി തേടി മുഖ്യമന്ത്രി ജയലളിത അനുമതി തേടുകയും. തൂത്തുക്കുടി ചിദംബരനാര്‍ തുറമുഖ ട്രസ്റ്റിന്‍റെ നേതൃത്വത്തിലുള്ള പ്രാഥമിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

കുളച്ചല്‍ തുറമുഖം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജയലളിതയെ നേരില്‍കണ്ട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. കുളച്ചല്‍ തുറമുഖം കേന്ദ്രത്തിനു കൈമാറുകയാണെങ്കില്‍ ഇവിടെ രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖം നിര്‍മിക്കുമെന്നും അദ്ദേഹം തമിഴ്‌നാടിന് ഉറപ്പ് നല്‍കി. ഇതേസമയം പതിവ് പോലെ തമിഴ്‌നാട് കേരളത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കുളച്ചലിനു കിട്ടിയ തുറമുഖം വിഴിഞ്ഞത്തേയ്ക്ക് കേരളം തട്ടിയെടുക്കുകയാണെന്നു ബോധപൂര്‍വമായ പ്രചാരണമാണ് തമിഴ്‌നാട് ചില പ്രാദേശിക മാധ്യങ്ങളിലൂടെ നടത്തുന്നത്.

വിഴിഞ്ഞവും കുളച്ചലും തമ്മിലുള്ള ദൂരം 36 കിലോമീറ്റര്‍ മാത്രമാണ്. 19.8 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്. വിഴഞ്ഞത്തെപ്പോലെ തന്നെ രാജ്യാന്തര കപ്പല്‍ചാലില്‍ നിന്ന് ഒന്നരമണിക്കൂര്‍ ദൂരമേയുള്ളൂ കുളച്ചലിലേക്കും. എന്നാല്‍ സ്വാഭാവിക ആഴം കൂടുതല്‍ വിഴിഞ്ഞത്തിനാണ്. 20 മീറ്റര്‍ ആഴമുള്ള ഇവിടെ 22,000 ടിഇയു ശേഷിയുള്ള പടുകൂറ്റന്‍ കപ്പല്‍ അടുപ്പിക്കാനാകും. കുളച്ചലില്‍ 15 മീറ്ററാണ് ആഴം. മാത്രമല്ല രാജ്യാന്തര കപ്പല്‍ ചാലിലേക്കുള്ള മാര്‍ഗം തെളിക്കാന്‍ അടിത്തട്ടറിലെ പാറകള്‍ പൊട്ടിക്കേണ്ടിവരും. പക്ഷേ കേരളത്തിലെ തടസ്സങ്ങള്‍ മുതലെടുത്ത് മദര്‍പോര്‍ട്ട് കുളച്ചിലേക്കു മാറ്റിയെടുക്കാന്‍ പരമാധിശ്രമിക്കുകയാണ് തമിഴ്‌നാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :