ഭൂരിപക്ഷം കുറയും എങ്കിലും യുപിയിൽ ഭരണം നേടുക ബിജെപി, പഞ്ചാബിൽ ആം ആദ്‌മി: സർവേ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജനുവരി 2022 (21:17 IST)
പഴയ പ്രഭാവം സൃഷ്ടിക്കാനാകില്ലെങ്കിലും വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിൽ യോഗി സർക്കാർ വീണ്ടും ഭരണത്തിൽ വരുമെന്ന്
ഇന്ത്യാ ന്യൂസ് ജന്‍ കീ ബാത്ത് സർവേഫലം. ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 മുതൽ 246 സീറ്റുകൾ ബിജെപി നേടുമെന്നാണ് സർവേയിൽ പറയുന്നത്.

അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടി 144 മുതല്‍ 160 വരെ സീറ്റുകളും മായാവതിയുടെ ബിഎസ്‌പി 8 മുതൽ 12 സീറ്റുകളും നേടും. കോൺഗ്രസ് ഒറ്റ സീറ്റിലേക്ക് ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു.

39 മുതല്‍ 40 ശതമാനം വരെ വോട്ട് ഷെയറാണ് ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 4 മുതല്‍ 6 ശതമാനം വരെ മാത്രമാകും വോട്ട് ലഭിക്കുക. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനെ 56 ശതമാനവും അഖിലേഷ് യാദവ് മുഖ്യമന്ത്രിയാവുന്നതിനെ 32 ശതമാനവും പിന്തുണയ്ക്കുന്നു. വോട്ടുകൾ ജാതി അടിസ്ഥാനത്തിലാകുമെന്നും സർവേയിൽ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനേക്കാളും മോദി പ്രഭാവമാകും വോട്ട് കൊണ്ടുവരിക. അതേസമയം പഞ്ചാബിൽ ആം ആദ്‌മി ഭരണത്തിലേറും. 58മുതല്‍ 65 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് സർവേഫലം.അമരീന്ദർ സിംഗിന്റെ പാർട്ടിയുടെ പിന്തുണയടക്കം ആം ആദ്‌മിയ്ക്ക് ലഭിക്കുമെന്ന് സർവേ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :