ശ്രീനഗര്‍|
VISHNU.NL|
Last Modified ഞായര്‍, 20 ജൂലൈ 2014 (15:43 IST)
ജമ്മു കശ്മീരില്‍ സഖ്യകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സുമായുള്ള കോണ്‍ഗ്രസ് അവസാനിപ്പിച്ചു.
ഇനി ജമ്മു കാശ്മീരിലെ 87 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സൈഫുദ്ദീസ് സോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്.
2009ലാണ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഇരു പാര്‍ട്ടികളുടെയും സഖ്യം ജമ്മു കശ്മീരില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഭരണത്തിലെത്തിയതിനു പിന്നാലെ
താഴേക്കിടയില്‍ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയിലായി.
ആറു വര്‍ഷം ഭരണമുള്ള കശ്മീരില്‍ അടുത്ത ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറു വര്‍ഷം ഭരണമുള്ള കശ്മീരില്‍ അടുത്ത ജനുവരിയിലാണ്. അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും പ്രകടനം മോശമായിരുന്നതിനാലാണ് സഖ്യം അവസാനിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന ഭയം ഇരുകക്ഷികള്‍ക്കും ഉണ്ട്.