ജമ്മു കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്

ജമ്മു കശ്മീര്‍, രാഷ്ട്രപതി ഭരണം, ഒമര്‍ അബ്ദുല്ല
ന്യൂഡല്‍ഹി| vishnu| Last Updated: വെള്ളി, 9 ജനുവരി 2015 (09:17 IST)
രാഷ്ട്രീയ അനിശ്ചിത്വം നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം വരുമെന്ന് സൂചന. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആകാമെന്ന് ഗവര്‍ണര്‍ എന്‍ എന്‍ വോറ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാകും. സംസ്ഥാനത്തെ ഭരണസ്തംഭനം സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ പിഡിപിയോ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയോ ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഈ മാസം 19ന് അവസാനിക്കും. ഇതേ തുടര്‍ന്നാണ് ഗവര്‍ണ്ണര്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തത്. അതേസമയം രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം പോകുന്നു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നലെ ഇനിയും കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഒമര്‍ അബ്ദുളള ഗര്‍വര്‍ണ്ണറെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷവും പ്രളയദുരിതവും കണക്കിലെടുത്ത് പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേറ്റെടുക്കേണ്ടത് അത്യാശ്യമാണന്ന് വ്യകതമാക്കി ഗവര്‍ണറെ നേരിട്ടു കണ്ടപ്പോളാണ് തനിക്ക് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചത്.

പ്രളയക്കെടുതിയില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ അഭാവത്തില്‍ താറുമാറായതായി ഒമര്‍ ഗവര്‍ണ്ണറെ അറിയിച്ചു. അതിനാല്‍
പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേറ്റെടുക്കേണ്ടത് അത്യാശ്യമാണന്ന ഒമറിന്റെ ആവശ്യം അംഗീകരിച്ച് അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണ്ണര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ആറാം തവണയും മ്മുകശ്മീര്‍ രാഷ്ട്രപതി ഭരണത്തിനു കീഴിലാവും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :