കുപ്‌വാര|
JOYS JOY|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (12:43 IST)
ജമ്മു കശ്‌മീരിലെ മൂന്നിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. കുപ്‌വാര, ദര്‍പോറ, ഹന്ദ്‌വാര എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്.
തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് മൂന്നു സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഒരു തീവ്രവാദിയെ സേന വധിച്ചു. രാവിലെ ദര്‍പോറയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഒരു തീവ്രവാദിയെ സേന വധിച്ചത്.
അതിര്‍ത്തി ജില്ലയായ കുപ്‌വാരയില്‍ നിയന്ത്രണരേഖക്ക് സമീപമായി ഹഫ്രുദ വനത്തിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. നുഴഞ്ഞു കയറാന്‍ തീവ്രാവദികള്‍ നടത്തിയ ശ്രമം തകര്‍ത്തതായി മുതിര്‍ന്ന സൈനിക ഓഫീസര്‍ അറിയിച്ചു.
ഹന്ദ്‌വാരയില്‍ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലിലാണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.