ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (20:29 IST)
ജമ്മു-കശ്മീരില്‍ ഭരണത്തിലേറാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് പിഡിപി തടയിട്ടപ്പോള്‍ ബിജെപി വിട്ട് വീഴ്‌ചയ്ക്ക് തയാറായി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയും, ബിജെപിയുടെ നിര്‍മ്മല്‍ സിംഗ്
ഉപമുഖ്യമന്ത്രിയാക്കാനുമാണ് പിഡിപിയും ബിജെപിയും തമ്മില്‍ ധാരണയിലെത്തിയത്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ആണ് ഈ സാഹചര്യം ഉടലെടുത്തത്.
ജമ്മു-കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം വന്നിട്ട് 51 ദിവസമായി. തെരഞ്ഞെടുപ്പില്‍ പിഡിപി 28 സീറ്റും ബിജെപി 25 സീറ്റും നാഷ്ണല്‍ കോണ്‍ഫറന്‍സ് 15 സീറ്റും കോണ്‍ഗ്രസ് 12 സീറ്റും മറ്റുള്ളവര്‍ ഏഴ് സീറ്റുമാണ് നേടിയത്. തുടര്‍ന്ന് ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടു പോവുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.