ആം ആദ്മിയുടെ അടുത്ത ലക്ഷ്യം പഞ്ചാബ്; ബിജെപിയെ തകര്‍ക്കും

  ആം ആദ്മി പാര്‍ട്ടി , അരവിന്ദ് കെജ്രിവാള്‍ , പഞ്ചാബ് , ഡല്‍ഹി തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (19:44 IST)
ഡല്‍ഹി തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ പഞ്ചാബ് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു. പഞ്ചാബിലെ സിഖ് സമുദായത്തിന്റെ പിന്തുണയുള്ളതും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതുമാണ് അരവിന്ദ് കെജ്രിവാളിനേയും സംഘത്തെയും പഞ്ചാബിലേക്ക് ശ്രദ്ധ തിരിക്കാന്‍ കാരണമാക്കിയത്.

2017 ആദ്യം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആദ്മി പാര്‍ട്ടിയുടെ തീരുമാനം. സിഖ് സമുദായത്തിന്റെ പിന്തുണ മുന്നോട്ട് കൊണ്ടു പോകുക എന്നതാണ് ആം ആദ്മി നേതൃത്വത്തിന്റെ ഉദ്ദേശം. കൂടാതെ അഞ്ചു വര്‍ഷത്തില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജ്സ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് എഎപി തന്ത്രം. ഇവിടെയെല്ലാം ദുര്‍ബലമായ കോണ്‍ഗ്രസിനു ബദലായി പ്രധാന പ്രതിപക്ഷമായി മാറാന്‍ സാഹചര്യമുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :