ഡല്‍ഹിയിലെ ബിജെപിയുടെ പരാജയം: നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തും

 ഡല്‍ഹി തെരഞ്ഞെടുപ്പ് , ആര്‍എസ്‌എസ്‌-ബിജെപി , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (18:21 IST)
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തോ‌ല്‍‌വിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്‌എസ്‌-ബിജെപി നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തും. പാര്‍ട്ടിക്കേറ്റ തോല്‍‌വിയെ കുറിച്ച് പഠിക്കുന്നതിനായി ആര്‍എസ്‌എസ്‌ നേതൃത്വത്തില്‍ നിന്ന്‌ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയമിതനായ രാംലാലിനെ നിയോഗിച്ചിട്ടുണ്ട്.

70 അംഗ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന്‌ അകാലിദള്‍ സ്‌ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 69 പേരും ബിജെപി ചിഹ്നത്തിലാണ്‌ മത്സരിച്ചത്‌. ഇതിന്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഇതിനെ തുടര്‍ന്ന്
തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിച്ച സ്‌ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്‌ച നടത്തി
റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ് രാംലാല്‍ തീരുമാനിച്ചിരിക്കുന്നത്. പരാജയം പഠിച്ച്‌ രാംലാല്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്‌ നാളെ ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിലും ചര്‍ച്ചയായേക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :