സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 മെയ് 2023 (09:58 IST)
ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന 14 മെസഞ്ചര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളെ സര്‍ക്കാര്‍ തടഞ്ഞു. നിരോധിത ആപ്ലിക്കേഷനുകളില്‍ ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയാണ്. വിവരകൈമാറ്റത്തിനാണ് ഈ ആപ്പുകള്‍ ഉപയോഗിച്ചിരുന്നത്.
തീവ്രവാദികള്‍ തങ്ങളെ പിന്തുണയ്ക്കുന്നവരുമായും മറ്റും ആശയവിനിമയം നടത്താന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.