1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

കൊവിഡ് കുറയുന്നു, രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,533

Covid
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 7,533 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗബാധിതരായിരുന്ന 11,047 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,47,024 ആയി. രോഗമുക്തി നിരക്ക് നിലവില്‍ 98.69 ശതമാനം. രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 53,852 പേര്‍. പ്രതിദിന രോഗകസ്ഥീരീകരണ നിരക്ക് 3.62 ശതമാനമാണ്.പ്രതിവാര രോഗകസ്ഥീരീകരണ നിരക്ക് 5.11 ശതമാനം.
 
കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 4,775 ഡോസ് വാക്സിനാണ്. രാജ്യമെമ്പാടുമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്സിന്‍.
അടുത്ത ലേഖനം
പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി