ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്

ജമ്മു| jibin| Last Modified ഞായര്‍, 11 മെയ് 2014 (14:45 IST)
പാകിസ്ഥാന്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലെ നംഗി ടെക്രി പ്രദേശത്തെ ഇന്ത്യയുടെ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവെക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് പാകിസ്ഥാന്‍ സൈന്യം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്.

തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ പാകിസ്ഥാന്‍ പിന്‍മാറി. വെടിവെപ്പില്‍ ഇരുഭാഗത്തും ആളപായമോ നാശനഷ്ടമോ ഇല്ല. കഴിഞ്ഞ ദിവസം പൂഞ്ചിലെ കല്‍സിയ ബെല്‍റ്റില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം വെടിവച്ചു കൊന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :