സ്‌ഫോടനത്തില്‍ സൈനികര്‍ ചിതറിത്തെറിച്ചു

പെഷവാര്‍| jibin| Last Modified വെള്ളി, 9 മെയ് 2014 (15:46 IST)
പാകിസ്ഥാനിലെ വസീറിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേ‌ര്‍ക്ക് പരിക്കേറ്റു.

അഫ്ഗാന്‍ അതിര്‍ത്തിയിലെ വസീറിസ്ഥാനിലാണ് സ്‌ഫോടനം നടന്നത്. സൈനികരുടെ വാഹനം കടന്നു പോയപ്പോള്‍ റോഡരികില്‍ വെച്ചിരുന്ന ബോംബ് പൊട്ടുകയായിരുന്നു. ഇവിടം താലിബാല്‍ സ്വാധീന മേഖലയാണ്.

ഭീകരാക്രമണമാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :