തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (17:13 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനെ വെടിയുണ്ടകളുമായി പിടികൂടി. പഞ്ചാബ് സ്വദേശി സാഹാ എന്ന പബിത്രകുമാര്‍ (61) ആണ് പിടിയിലായത്.
ഡല്‍ഹിയിലേക്ക് പോകാനെത്തിയ ഇയാളുടെ രജിസ്‍ട്റേഡ് ബാഗില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കില്‍ ഉപയോഗിക്കുന്ന അഞ്ച് വെടിയുണ്ടകളാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എക്‍സ്‍റേ പരിശോധനയില്‍ ലഭിച്ച ഈ വെടിയുണ്ടകള്‍ ഉപയോഗിക്കാത്തവയാണെന്ന് കണ്ടെത്തി.
ലൈസന്‍സുള്ള തോക്ക് ഇയാള്‍ക്ക് മുമ്പുണ്ടായിരുന്ന് എന്നും വെടിയുണ്ടകള്‍ തിരക്കുകാരണം ബാഗില്‍ നിന്ന് മാറ്റാന്‍ മറന്നുപോയെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇയാളെ വലിയ തുറ പൊലീസിനു കൈമാറിയിട്ടുണ്ട്. ആയുധ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.