അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6155, മരണം 11
- ഡെറാഡൂണിലെ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
- കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി
- കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, പ്രതിദിന രോഗികൾ 6,000 കടന്നു: ഇന്ന് ഉന്നതതല യോഗം
- കോവിഡ് രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന; തീവ്ര വ്യാപനത്തിലേക്ക് !
പിഴ, ജാമ്യത്തുക എന്നിവ താങ്ങാനാകാത്ത തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
പിഴ, ജാമ്യത്തുക എന്നിവ താങ്ങാനാകാത്ത തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. തടവുകാരില്‍ ഭൂരിഭാഗവും സാമൂഹികമായി പിന്നാക്കം നില്ക്കുന്നതും താഴ്ന്ന വിദ്യാഭ്യാസവും വരുമാന നിലവാരവുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പെട്ടവരാണെന്നതിനാലാണ് തീരുമാനം.
തടവുകാര്‍ക്കുള്ള പിന്തുണ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പാവപ്പെട്ട തടവുകാര്‍ക്ക് സഹായകമാകും. പിഴയടയ്ക്കാത്തതിനാല്‍ ജാമ്യം നേടാനോ ജയിലില്‍ നിന്ന് മോചിതരാകാനോ കഴിയാത്ത പാവപ്പെട്ട തടവുകാര്‍ക്ക് ആശ്വാസം നല്‍കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് രൂപരേഖയില്‍ പറയുന്നു.