1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി

Covid
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുവെയാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.
 
ഈ മാസം 10, 11 തീയതികളില്‍ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് മോക്ക് ഡ്രില്ലുകള്‍ നടത്താനും ജില്ലാ ഭരണകൂടവും ആരോഗ്യ ഉദ്യോഗസ്ഥരുമായി ആരോഗ്യ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനുമാണ് നിര്‍ദേശം. കൊവിഡ്19 പ്രതിരോധത്തിനും മാനേജ്മെന്റിനുമായി മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 
അടുത്ത ലേഖനം
Easter Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍