പിതാവിന്റെ ഒത്താശയോടെ പിഞ്ചുമക്കളെ നാലുലക്ഷം രൂപയ്ക്ക് വിറ്റു

കാസര്‍ഗോഡ്| Last Modified ശനി, 24 മെയ് 2014 (11:51 IST)
രണ്ടു പിഞ്ചുമക്കളെ പിതാവിന്റെ ഒത്താശയോടെ ഒരു സംഘം നാലുലക്ഷം രൂപയ്ക്ക് കര്‍ണാടകയില്‍ വില്‍പ്പന നടത്തി. കാഞ്ഞങ്ങാട് സൗത്തില്‍ താമസിക്കുന്ന സുലൈമാന്റെ ഒന്നരയും ആറുമാസവും പ്രായമുള്ള രണ്ടു കുട്ടികളെയാണ് മംഗലാപുരത്തെ വനിതാ അഭിഭാഷക മുഖാന്തരം വിറ്റത്.

കുട്ടിക്കു രണ്ടുലക്ഷം വീതമാണ് വില നിശ്ചയിച്ചത്. സുലൈമാന് രണ്ടു ഭാര്യമാരിലായി 11 മക്കളുണ്ട്. ഇയാളുടെ രണ്ടാം ഭാര്യയിലെ രണ്ടുമക്കളെയാണ് വിറ്റത്. ഹമീദ്, ഇരിയയിലെ ബഷീര്‍, റഷീദ്, ഇസ്മായില്‍ എന്നിവര്‍ ഇടനിലക്കാരായാണ് വില്‍പ്പന നടത്തിയത്.

ദാരിദ്ര്യമാണ് കുട്ടികളെ വില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് പൊലിസ് മംഗലാപുരത്ത് പരിശോധന ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :