ശ്രീനു എസ്|
Last Updated:
ശനി, 23 മെയ് 2020 (11:25 IST)
രോഗിയായ പിതാവിനെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതികുമാരിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. ട്വറ്ററിലൂടെയായിരുന്നു ഇവാന്‍ക ജ്യോതികുമാരിക്ക് അഭിനന്ദനം അറിയിച്ചത്. 'സഹനശക്തിയും സ്‌നേഹവും നിറഞ്ഞ ഈ സാഹസകൃത്യം ഇന്ത്യന്‍ ജനതയുടെ മനോധര്‍മത്തെ പ്രതിനിധീകരിക്കുന്നു' എന്നാണ് ഇവാന്‍ക ട്വീറ്റ് ചെയ്തത്.
അപകടത്തില്‍ പരിക്കുപറ്റി എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത പിതാവായ മോഹന്‍ പാസ്വാനെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്ന് സൈക്കിളില്‍ ഇരുത്തിയാണ് 15 വയസുമാത്രം പ്രായമുള്ള ജ്യോതികുമാരി ബീഹാറില്‍ എത്തിയത്. യാത്രയില്‍ പലപ്പോഴും പച്ചവെള്ളം മാത്രമായിരുന്നു കുടിക്കാന്‍ കിട്ടിയിരുന്നതെന്ന് ജ്യോതി പറഞ്ഞു. ഇടക്കൊക്കെ നല്ലവരായ ചിലര്‍ ഭക്ഷണവും തന്നിരുന്നെന്ന് ജ്യോതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഇവര്‍ ക്വാറന്റൈനില്‍ പോയി.