ഗേളി ഇമ്മാനുവല്‍|
Last Modified വ്യാഴം, 21 മെയ് 2020 (17:11 IST)
ബെംഗളൂരു നഗരത്തിലുണ്ടായ ശബ്ദത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് പ്രതിരോധവകുപ്പ്. വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ പറക്കലിലുണ്ടായ ശബ്ദമാണിതെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കായിരുന്നു നഗരത്തില്‍ ഭീകരമായ ശബ്ദം ഉണ്ടായത്. ശബ്ദം കേട്ട് പലരും കരുതിയത് ഭൂചലനമാണെന്നാണ്.
65-80 കിലോമീറ്റര്‍ അകലത്തില്‍ വിമാനം പറക്കുമ്പോഴും 36000-40000 അടി ഉയരത്തില്‍ വച്ച് സോണിക്കില്‍ നിന്ന് സബ് സോണിക്കിലേക്ക് മാറുമ്പോഴുമാണ് ഇത്തരത്തില്‍ സോണിക് ബൂം ഉണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ദേവനഹള്ളിയിലെ വിമാനത്താവളം മുതല്‍ 54 കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.