ചെന്നൈ|
അഭിറാം മനോഹർ|
Last Modified വെള്ളി, 22 മെയ് 2020 (20:21 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എൺനത്തിൽ വൻ വർധന. ഇന്ന് മാത്രം 786 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതിൽ 569 പേരും ചെന്നൈയിലാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 14,000 കടന്നു.
സംസ്ഥാനത്ത് ഇന്ന് 4 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് മരണങ്ങളുടെ എണ്ണം 98 ആയി. കഴിഞ്ഞ 6 ദിവസത്തിനിടെ 4000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3000 കേസുകളും ചെന്നൈയിലാണ്. തമിഴ്‌നാട്ടിൽ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളിലെ 70 ശതമാനം രോഗികളും ചെന്നൈയിലാണ്.
അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,18000 കടന്നും 24 മണിക്കൂറിനിടെ 6000 ത്തിലധികം പേർക്കാണ് രോഗബാധയുണ്ടായത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗ വ്യാപന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 148 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3583 ആയി.