ന്യൂഡല്‍ഹി|
Last Modified ബുധന്‍, 3 ഡിസംബര്‍ 2014 (12:35 IST)
ഐറ്റം നര്‍ത്തകിമാരെ വേശ്യകളായി പ്രഖ്യാപിക്കണമെന്ന ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹിന്ദു മഹാസഭ നേതാവ്. ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി നവീന്‍ ത്യാഗിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
സിനിമകളില്‍ ഐറ്റം ഡാന്സുകള്ക്കുവേണ്ടി നടിമാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കാറുണ്ട് ഇവരെ വേശ്യകളായി പ്രഖ്യാപിക്കണം. പണത്തിന് വേണ്ടി നഗ്നത പ്രകടിപ്പിക്കുന്ന ഇവരെ വേശ്യകളായി മാത്രമെ കാണാനാവു നവീന്‍ ത്യാഗി പറഞ്ഞു സമൂഹത്തില്‍ ആഭാസത്തരം വളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ഇവര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ത്യാഗി പറഞ്ഞു.
എന്നാല്‍ ത്യാഗിയുടെ പരാമര്‍ശം തെറ്റാണെന്നാണ് ദേശീയ സെക്രട്ടറി സ്വാമി ചക്രപാണി പ്രതികരിച്ചത്. നവീന്‍ ത്യാഗിയുടെ പരാമര്‍ശനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ വനിതാ കമ്മിഷനും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ സ്കൂളുകളില്‍ പെണ്‍കുട്ടികളെ ജീന്‍സും സ്കര്‍ട്ടും ധരിക്കാന്‍ അനുവദിക്കരുതെന്നും മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍
സമ്മതിക്കരുതെന്നുമുള്ള ത്യാഗിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു.