ലണ്ടൻ|
jibin|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (15:05 IST)
ദിവസവും നിരവധിപേരുടെ പേക്കൂത്തുകൾക്ക് വഴങ്ങിക്കൊടുക്കേണ്ട നിശാസുന്ദരികളെ മറ്റുള്ളവര്‍ അടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ അവരുടെ ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുന്നു. പോളണ്ടിലെ വേശ്യാലയങ്ങളിലെ ഇടനിലക്കാരാണ് തങ്ങളുടെ സ്വന്തം നിശാസുന്ദരികളെ
തിരിച്ചറിയാന്‍ ഇത്തരത്തില്‍ ടാറ്റൂ ഉപയോഗിക്കുന്നത്.
പോളണ്ടില്‍ വേശ്യാലയങ്ങള്‍ നിരവധിയാണ്. അതിനാല്‍ സുന്ദരികളായ സ്ത്രീകള്‍ക്ക് മാത്രമാണ് ഡിമാന്‍ഡ്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലും ധാരാളമാണ്. ഇവരെ മറ്റ് വേശ്യാലയങ്ങള്‍ കൈക്കലാക്കുന്നത് തടയാനാണ് ടാറ്റൂചെയ്യുന്നത്. കൈകളിലും കാലുകളിലും മുതുകിലുമാണ് ടാറ്റൂ പതിപ്പിക്കുന്നത്. യുവതികളുടെ ശരീരത്തിൽ പേരും ചില വാക്യങ്ങളും എഴുതിയാണ് ഉടമസ്ഥത തങ്ങൾക്കാണെന്ന് സംഘം ഉറപ്പിക്കുക.
ദിവസവും നിരവധിപേരുടെ പേക്കൂത്തുകൾക്ക് വഴങ്ങേണ്ടി വരുന്ന സുന്ദരിമാരുടെ ശരീരം കാണുമ്പോൾ അറപ്പുണ്ടാകാത്ത രീതിയിലാവും ഇതുചെയ്യുന്നത്. അടുത്തിടെ പൊലീസ് നടത്തിയ റെയ്ഡിൽ ശരീരം വിൽക്കുന്ന ചില സ്ത്രീകൾ പിടിയിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.