സ്കാറ്റ്സാറ്റ് - ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു; എട്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

സ്കാറ്റ്സാറ്റ് - ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

ബംഗളൂരു| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (12:04 IST)
ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ് 1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. എട്ട് ഉപഗ്രഹങ്ങളെയും രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതില്‍ പി എസ് എല്‍ വി സി 35 വിജയിച്ചു. ഇതോടെ ഉപഗ്രഹവിക്ഷേപണ രംഗത്ത് ഐ എസ് ആര്‍ ഒ ചരിത്രം രചിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 09.12നാണ് പി എസ് എല്‍ വി കുതിച്ചുയര്‍ന്നത്. ഒരേ വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുകയെന്ന ദൌത്യമായിരുന്നു പി എസ് എല്‍ വിയുടേത്. ഇത് ആദ്യമായാണ് ഐ എസ് ആര്‍ ഒ ഇത്തരമൊരു ദൌത്യം നടപ്പാക്കുന്നത്.

കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് -ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :