ഇന്ത്യയ്ക്ക് ഇനി അമേരിക്കയേയോ റഷ്യയേയോ ആശ്രയിക്കേണ്ട, അഞ്ചാം ഉപഗ്രഹവും വിജയം

ബംഗളൂരു| Sajith| Last Modified ബുധന്‍, 20 ജനുവരി 2016 (15:33 IST)
ഇന്ത്യന്‍ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാം ഉപഗ്രഹം ‘ഐ ആര്‍ എന്‍ എസ് എസ് -1 ഇ’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് ഇന്ന് രാവിലെ 9.31നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തെ ഭ്രമണപഥത്തിലത്തിക്കാന്‍
പി എസ് എല്‍ വി- സി
31 റോക്കറ്റാണ് ഉപയോഗിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇതിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചത്.

ഇതോടെ ഗതിനിര്‍ണയ പ്രക്രിയക്ക് റഷ്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനത്തേയൊ, അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ്ങ് സംവിധാനത്തേയൊ ആശ്രയിക്കുന്നത്
ഒഴിവാക്കാന്‍ ഇന്ത്യക്ക് കഴിയും. 'ഐ ആര്‍ എന്‍ എസ് എസ് -1ഡി' വിക്ഷേപണത്തോടെ ഗതിനിര്‍ണയ പ്രക്രിയ താല്‍കാലികമായി പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തിട്ടുണ്ട്.

'പി എസ് എല്‍ വി'യുടെ മുപ്പത്തിമൂന്നാമത് വിക്ഷേപണമായിരുന്നു 'ഐ ആര്‍ എന്‍ എസ് എസ് -1 ഇ' യുടേത്. ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ നാലെണ്ണത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :