ഏഴാമത്തെ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് - ഒന്ന് ജി ഭ്രമണപഥത്തില്‍; ഇന്ത്യയ്ക്കിനി സ്വന്തം ഗതിനിര്‍ണ സംവിധാനം

ഏഴാമത്തെ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് - ഒന്ന് ജി ഭ്രമണപഥത്തില്‍; ഇന്ത്യയ്ക്കിനി സ്വന്തം ഗതിനിര്‍ണ സംവിധാനം

ബംഗളൂരു| JOYS JOY| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (15:07 IST)
രാജ്യത്തിന്റെ ഗതിനിര്‍ണയ സംവിധാനത്തിലെ ഏഴാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് - ഒന്ന് ജി ഭ്രമണപഥത്തില്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഉച്ചക്ക് 12.50നാണ് ഉപഗ്രഹവുമായി പി എസ് എല്‍ വി - സി 33 റോക്കറ്റ് കുതിച്ചുയർന്നത്.

വിക്ഷേപണത്തിനായുള്ള 51.30 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ചൊവ്വാഴ്ച രാവിലെ 09.20ന് ആരംഭിച്ചിരുന്നു.
ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിനായി (ഐ ആര്‍ എന്‍ എസ് എസ്) ഇതിനകം ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്.

ഐ ആര്‍ എന്‍ എസ് എസ് - ഒന്ന് ജി കൂടി ബഹിരാകാശത്ത് എത്തുന്നതോടെ ശൃംഖല പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. 44.4 മീറ്റര്‍ ഉയരമുള്ള ഉപഗ്രഹത്തിന് 1,425 കിലോഗ്രാം ഭാരമുണ്ട്. 12 വര്‍ഷമാണ് കാലാവധി. പരമ്പരയിലെ ആറാമത്തെ ഉപഗ്രഹം ഐ ആര്‍ എന്‍ എസ് എസ് - ഒന്ന് എഫ് മാര്‍ച്ച് പത്തിനായിരുന്നു വിക്ഷേപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :