ഇന്ത്യ ഇസ്രായേലില്‍ നിന്നും മിസൈല്‍ ഘടിപ്പിച്ച ഡ്രോണുകള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (15:55 IST)
ഇസ്രായേലില്‍ നിന്നും ഡ്രോണുകള്‍ വാങ്ങുന്നു. മിസൈല്‍ ഘടിപ്പിച്ച 10 ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്.
400 ദശലക്ഷം ഡോളറിന്റെ പദ്ധതിക്ക്‌ കേന്ദ്രം അനുമതി നല്‍കി. ഹെറോണ്‍ ടി പി ഡ്രോണുകളാണ്‌ ഇന്ത്യ ഇസ്രായേലില്‍ നിന്നും വാങ്ങുക. ഡ്രോണുകള്‍ വാങ്ങാന്‍ 2012 ലും ഇന്ത്യ പദ്ധതിയിട്ടിരുന്നെങ്കിലും യുപിഎ സര്‍ക്കാരില്‍ നിന്നും ഇതിന്‌ കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍
ഈ വര്‍ഷം ആദ്യം അധികാരത്തില്‍ എത്തിയ മോഡി സര്‍ക്കാര്‍ പദ്ധതി തിരിച്ചെടുക്കുകയും ദ്രുതഗതിയില്‍ അംഗീകാരം നല്‍കുകയുമായിരുന്നു.

പ്രതിരോധത്തിനും രഹസ്യാന്വേഷണത്തിനുമായി ഇന്ത്യ ഇപ്പോള്‍
ഹെറോണ്‍ സേര്‍ച്ചര്‍ യുഎവി കള്‍ ഉപയോഗിക്കുന്നുണ്ട്‌.
എന്നാല്‍ വാങ്ങുന്ന പുതിയ തരം ഡ്രോണുകള്‍ ഉപയോഗിച്ച്
തീവ്രവാദ ക്യാമ്പുകളും മറ്റും കണ്ടെത്താനും ആക്രമിക്കാനും സാധിക്കും.
മിസൈലുകളുമായി ശത്രുക്കളുടെ പ്രദേശത്തേക്ക് കടന്നുകയറി ലക്ഷ്യം നേടാന്‍
ഡ്രോണുകള്‍ പര്യാപ്‌തമാണ്. 1000 കിലോ വരെ വഹിക്കാന്‍ ശേഷിയുള്ളതാണ്‌ ഇവ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :