ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണ്: സ്റ്റീവ് വോ

വിരാട് കോഹ്‌ലി , സ്റ്റീവ് വോ , ടീം ഇന്ത്യ , ക്രിക്കറ്റ് , ടീം , അജിന്‍ക്യ രഹാനെ
സിഡ്‌നി| jibin| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (15:26 IST)
ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാകാനുള്ള പോക്കിലാണ് അദ്ദേഹം. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും ജയിക്കാനുള്ള വ്യഗ്രതയും കോഹ്‌ലിയെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാക്കി തീര്‍ത്തുവെന്ന് മുന്‍ ഓസീസ് താരം പറഞ്ഞു.

അഗ്രഷനാണ് കോഹ്‌ലിയുടെ രീതി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ചതിനു ശേഷം കോഹ്‌ലി ലോകക്രിക്കറ്റില്‍ മറ്റൊരു വ്യക്തിയായി തീര്‍ന്നിരിക്കുന്നു. സച്ചിന്‍ ക്രിക്കറ്റ് അവസാനിപ്പിച്ച സാഹചര്യത്തില്‍ താന്‍ പറയുന്നു ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണെന്ന്. തന്റെ പതിനാറു വയസുള്ള മകന്‍ ഓസ്റ്റിന്‍ റോള്‍ മോഡലായി കാണുന്ന താരമാണ് കോഹ്‌ലി. ഓസ്റ്റിന്‍ വിരാടിനെപ്പോലെ ബാറ്റ് ചെയ്യണം എന്നതാണ് തന്റെ ആഗ്രഹമെന്നും സ്റ്റീവ് വോ പറഞ്ഞു.

ഇന്ത്യയുടെ മധ്യനിര താരം അജിന്‍ക്യ രഹാനെ മികച്ച താരമാണ്. എന്നാല്‍ ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ്, സയിദ് അന്‍വര്‍, മാത്യൂ ഹെയ്ഡന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നീ ലോകത്തര താരങ്ങള്‍ക്ക് ശേഷം ഇനി ആ സ്ഥാനത്തേക്ക് വരുന്ന താരം കോഹ്‌ലിയാണെന്നും സ്റ്റീവ് വോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :