ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ബംഗ്‌ലാദേശികളെ ഉപയോഗിച്ച് ഇന്ത്യയില്‍ ഗറില്ലാ യുദ്ധം നടത്തുമെന്ന് ഐഎസ്

ഗറില്ലാ യുദ്ധത്തിന് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും യുവാക്കളെ അയക്കും

ഐഎസ് , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഗറില്ലാ യുദ്ധം , ഷെയ്‌ഖ് അബു ഇബ്രാഹീം അല്‍ ഹനീഫ് , ഭീകരാക്രമണം
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (10:42 IST)
ഇറാഖിലും സിറിയയിലുമായി പടര്‍ന്നു പന്തലിച്ച് ലോകസമാധാനത്തിന് ഭീഷണിയായി വളര്‍ന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഇന്ത്യയില്‍ ബംഗ്‌ളാദേശികളെ ഉപയോഗിച്ച് ഇന്ത്യയില്‍ ഗറില്ലാ യുദ്ധം നടത്താന്‍ പദ്ധതിയിടുന്നതായി ഐഎസിന്റെ ബംഗ്‌ലാദേശ്‌ വിഭാഗം തലവന്‍ ഷെയ്‌ഖ് അബു ഇബ്രാഹീം അല്‍ ഹനീഫ്.

ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ തുടച്ചുമാറ്റുകയും ഷരിയാ നിയമത്തിന്‌ കീഴില്‍ കൊണ്ടുവരുകയുമാണ് തങ്ങളുടെ ലക്ഷ്യം. ഇന്ത്യയില്‍ നിന്ന് നിരവധി യുവാക്കളെ സംഘടനയില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും മുഖപത്രമായ ദബിക്‌ മാഗസിനിലെ അഭിമുഖത്തില്‍ ഹനീഫ്‌ വ്യക്തമാക്കി.

ഇന്ത്യക്കെതിരായ ഗറില്ലാ യുദ്ധത്തിന് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും യുവാക്കളെ അയക്കും. ഇസ്‌ലാമികളെയും അനിസ്‌ളാമികളെയും വേര്‍തിരിക്കുക എന്നതാണ് പ്രധാന ദൌത്യം. ബംഗ്‌ലാദേശികളെ ഉപയോഗിച്ചായിരിക്കും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുക. ഇന്ത്യയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹനീഫ് പറഞ്ഞു.

ഇന്ത്യയിലും ബംഗ്‌ലാദേശിലും മുസ്‌ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുകയാണ്. ബംഗ്ലാദേശ് ജിഹാദികള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ പ്രദേശമായതിനാലാണ് പ്രവര്‍ത്തനം അവിടെ നിന്ന് നടത്തുന്നത്. ഇന്ത്യയില്‍ നാശം വിതച്ച് ഹിന്ദുക്കളെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇതിനായി പ്രാദേശിക മുജാഹിദ്ദീന്റെ സഹായത്തോടെ ശക്തമായ ഗറില്ല യുദ്ധം നടത്തുമെന്നും ഹനീഫ് അഭിമുഖത്തില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :