ഭ്രാന്തന്മാരുടെ കൈയില്‍ ആണവായുധം എത്താന്‍ അനുവദിക്കരുത്: ഒബാമ

ലോകരാജ്യങ്ങള്‍ തമ്മില്‍സഹകരണം ശക്തമാക്കണമെന്ന് ഒബാമ

   ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐഎസ് , ബരാക് ഒബാമ , ആണവായുധം , സിറിയ
വാഷിങ്ടണ്‍| jibin| Last Modified ശനി, 2 ഏപ്രില്‍ 2016 (11:11 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പോലുള്ള ഭ്രാന്തന്മാരുടെ കൈയില്‍ ആണവായുധം എത്തുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ തമ്മില്‍സഹകരണം ശക്തമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ആണവായുധം ഭീകരര്‍ക്ക്
ലഭിച്ചാല്‍ നിരപരാധികളുടെ മരണം ഉറപ്പാണ്. 2000 ടണ്‍ വരുന്ന വിവിധ തരത്തിലുള്ള ആണവ വസ്‌തുക്കള്‍ ലോകത്തില്‍ പലയിടത്തായി സൂക്ഷിച്ചിട്ടുണ്ടെന്നും വാഷിങ്ടണില്‍ സമാപിച്ച ആണവ സുരക്ഷാ ഉച്ചകോടിയില്‍ ഒബാമ പറഞ്ഞു.

സിറിയയിലും ഇറാഖിലുമായി ഐഎസ് മസ്റ്റാര്‍ഡ് വാതകം അടക്കമുള്ള രാസായുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ലോകരാജ്യങ്ങള്‍ കൈവശം വച്ചിരിക്കുന്ന ആണവായുധങ്ങള്‍ ആവശ്യമായ സുരക്ഷ ഇല്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നത്. സിവിലിയന്‍, സൈനിക കേന്ദ്രങ്ങളിലാണ് ഇവ ശേഖരിച്ചിരിക്കുന്നതെന്നും ഒബാമ പറഞ്ഞു.

ഉത്തര കൊറിയന്‍ ഭീഷണിയെ ചെറുക്കാന്‍ യോജിച്ച നീക്കമുണ്ടാകണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമായുമുള്ള കൂടിക്കാഴ്ചക്കുശേഷം ഒബാമ പറഞ്ഞു. പാരിസിലും ബ്രസല്‍സിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :