പാരീസ്|
jibin|
Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (12:14 IST)
ഇറാഖിലും സിറിയയിലുമായി പടര്‍ന്നു പന്തലിച്ച് ലോകസമാധാനത്തിന് ഭീക്ഷണിയായി വളര്‍ന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ യൂറോപ്പിലാകെ ആക്രമണം അഴിച്ചുവിടാന്‍
400 ഭീകരര്‍ക്ക് പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ട്. തിരക്കേറിയ നഗരങ്ങളില്‍ സ്‌ഫോടനവും വെടിവെപ്പും നടത്താനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി തിരമാലകള്‍ കണക്കെ യൂറോപ്പിലാകെ ആക്രമണം നടത്തി പരമാവധി രക്തം വീഴ്ത്താനാണ് ഭീകരരുടെ പദ്ധതി.
തിരക്കേറിയ നഗരങ്ങളായ പാരീസും ബ്രസല്‍സും ആക്രമണം നടത്താന്‍ സാധ്യമായ സ്ഥലമാണെന്നും യൂറോപ്പില്‍ ശക്തി പ്രാപിക്കാന്‍ രക്‍തം വീഴ്‌ത്തുക അത്യാവശ്യമാണെന്നും ഭീകരര്‍ വ്യക്തമാക്കുന്നതായി യൂറോപ്പിലേയും ഇറാഖിലേയും ഫ്രാന്‍സിലേയും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ജിഹാദി നെറ്റ്‌വര്‍ക്കിനെ കുറിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
സിറിയയിലേയും ഇറാഖിലേയും പഴയ സോവിയറ്റ് സംഘവുമെല്ലാം ചേര്‍ന്നാണ് പാശ്ചാത്യ മേഖലയില്‍ ആക്രമണം നടത്താന്‍ ചാവേറുകള്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്. കൂടുതല്‍ നാശനഷ്ടങ്ങളും കൊലപാതകങ്ങളും നടത്തുന്നതിനായി ഇഷ്ടമുള്ള സമയവും രീതികളും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്രം നല്‍കിയാണ് 400 ഭീകരര്‍ക്കും പരിശീലനം നല്‍കിയിരിക്കുന്നതെന്നാണു സൂചന.