11 പേര്‍ക്ക് ഐഎസ് ബന്ധം എന്ന് സൂചന; തൃക്കരിപ്പൂര്‍ സ്വദേശി പിടിയില്‍

തൃക്കരിപ്പൂര്‍ ഇളമ്പിച്ചി സ്വദേശി ഫിറോസ് ഖാനാണ്(24) ഇന്നലെ വൈകിട്ടു മുംബൈ ടോംഗ്രിയിലെ ഹോട്ടലില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഘം പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം| priyanka| Last Updated: തിങ്കള്‍, 11 ജൂലൈ 2016 (08:09 IST)
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യങ്ങളില്‍ കാണാതായ 21 പേരില്‍ 11 പേര്‍ക്കു ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനു പിന്നാലെ ഓരാള്‍ മുംബൈയില്‍ പിടിയിലായി. തൃക്കരിപ്പൂര്‍ ഇളമ്പിച്ചി സ്വദേശി ഫിറോസ് ഖാനാണ്(24) ഇന്നലെ വൈകിട്ടു മുംബൈ ടോംഗ്രിയിലെ ഹോട്ടലില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഘം പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

ഇയാളെ ചോദ്യം ചെയ്യുന്നതിനായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായ 21 പേരില്‍ കാസര്‍കോട് ജില്ലക്കാരായ 11 പേര്‍ക്കാണു ഐഎസ് ബന്ധം. ഇവരില്‍ അഞ്ചു പേര്‍ക്കു ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നും കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കാസര്‍ക്കോട്ടു നിന്നും കാണാതായ 17 പേരില്‍ ഏറ്റവും അവസാനം സന്ദേശം അയച്ചത് ഫിറോസ്ഖാനായിരുന്നു.

കഴിഞ്ഞ മാസം 22നു കോഴിക്കോട്ടെന്നു പറഞ്ഞാണ് ഫിറോസ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വനീട്ടിലെ ഫോണിലേക്കു വി ളിച്ച് തൃക്കരിപ്പൂരില്‍ നിന്നു ചിലര്‍ സിറിയയില്‍ എത്തിയിട്ടുണ്ടെന്നും ഐഎസ് ക്യാമ്പിലാണ് ഇവരെന്നും പറഞ്ഞിരുന്നു. താന്‍ മുംബൈയില്‍ ഉണ്ടെന്നും ഇക്കാര്യം ആറെയും അറിയിക്കരുതെന്നും ഫിറോസ് പറഞ്ഞതായതാണു പോലീസ് നല്‍കുന്ന വിവരം. ഫിറോസ് വിളിച്ച ഫോണ്‍ നമ്പരിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണു പിടികൂടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :